ആറ്റിങ്ങൽ ACAC നഗറിൽ ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന രണ്ടു ദിവസത്തെ ഓണാഘോഷ പരിപാടികൾ ഇന്നലെ സയോണ ഫാമിലി മ്യൂസിക് ക്ലബ്ബിന്റെ ഗാനമേളയോടെ സമാപിച്ചു. കലാ- കായിക മത്സരങ്ങൾക്ക് പുറമെ പൊതുവിജ്ഞാന ക്വിസ്സ് മത്സരം, കത്ത് എഴുത്ത് മത്സരം, കൈയക്ഷര മത്സരം, ചിത്ര രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.

20 വാർഡ് കൗൺസിലറും ക്ലബ്ബ് പ്രസിഡന്റുമായ എസ്.സുഖിലിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളന ചടങ്ങിൽ ക്ലബ്ബ് ട്രഷറർ ജിജോ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, യോഗം ഉത്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി വെൽഫയർ ബോർഡ് ചെയർമാൻ ആർ രാമു, വിജയികൾക്കുള്ള ക്യാഷ് പ്രൈസുകളും സമ്മാനദാനവും നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമെൻ എ.നജാം, കൗൺസിലർ വി. മുരളീധരൻ നായർ, കവി രാധാകൃഷ്ണൻ കുന്നുംപുറം, പ്രശസ്ത സാഹിത്യകാരൻ എം.എം പുരവൂർ, വിനീത, സി. ദേവരാജൻ, എസ്. മനോഹരൻ.എന്നിവർ പ്രധാന അതിഥികൾ ആയിരുന്നു. അനന്തു ആർ. എസ്. യോഗത്തിന് കൃതജ്ഞത അറിയിച്ചു.


















