പിക്കപ് വാനും കാറുകളുമായി കൂട്ടിയിടിച്ചു അപകടം

Aug 30, 2024

seena

പോത്തൻകോട്: കഴക്കൂട്ടം തൈക്കാട് ബൈപാസിൽ ചന്തവിള ജംക്‌ഷനു സമീപം എതിർ ദിശകളിൽ വന്ന പിക്കപ് വാനും കാറുകളുമായി കൂട്ടിയിടിച്ചു. വാൻ ഡ്രൈവർക്കും കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ 4 പേർക്കും പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമല്ലെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആയിരുന്നു അപകടം. റോഡിന്റെ മധ്യഭാഗം കടന്ന് എതിർദിശകളിൽ വരികയായിരുന്ന പിക്കപ് വാനും കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. 2 വാഹനങ്ങളും വേഗത്തിലായിരുന്നു. മുന്നിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള പിക്കപ് വാനിന്റെ ശ്രമത്തിനിടെയായിരുന്നു അപകടം.

കാറിലിടിച്ച് നിയന്ത്രണംവിട്ട പിക്കപ് വാൻ എതിർ ദിശയിൽ വരികയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു മറിഞ്ഞുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിനു നടുവിൽ മറിഞ്ഞു കിടന്നിരുന്ന പിക്കപ് വാൻ പിന്നീട് പൊലീസ് എത്തി വശത്തേക്ക് മാറ്റി. വലിയമല ഐഎസ്ആർഒയ്ക്കു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന കാറിലാണ് പിക്കപ് വാൻ ഇടിച്ചത്. ഈ മേഖലയിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നതെന്നും അപകടം പതിവായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...