സ്ലീപ്പർ ബസ് തലകീഴായി മറിഞ്ഞു; മലയാളി യുവാവ് മരിച്ചു

Sep 20, 2024

seena

ബം​ഗലൂരു: കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് മലയാളി മരിച്ചു. കോഴിക്കോട്ട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്. കർണാടകയിലെ ഹുൻസൂരിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബം​ഗലൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ എസ്കെഎസ് ട്രാവൽസിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തിൽ പരിക്കേറ്റവരെ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

cake tower new
LATEST NEWS
അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ഷാര്‍ജ: കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....