വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായ പരിക്ക്. ഓട്ടോ പൂർണമായും തല കുത്തനെ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞ അവസ്ഥയിലാണ്. സ്കൂൾ ബസിൽ 20 ഓളം കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് യാതൊരുവിധ പരിക്കുകളുമില്ല. കുട്ടികളെ മറ്റൊരു വാഹനത്തിൽ കയറ്റി വീടുകളിൽ എത്തിച്ചു. വർക്കല കാറാത്തല പാരഡൈസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാഹനമാണ് തെറ്റിക്കുളത്തു വച്ച് അപകടത്തിൽപെട്ടത്.
വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം
വർക്കല മേൽവെട്ടൂരിൽ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് ആറംഗ...
















