സൗദിയിൽ വാഹനാപകടം: 2 മലയാളി നഴ്‌സുമാർ അടക്കം 5 പേർ മരിച്ചു

Oct 3, 2026

seena

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്സി മോള്‍ മാത്യു (36), കുറുമല്ലൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാര്‍.

ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും തമിഴ്നാട് സ്വദേശികളുമായ വിജയലക്ഷ്മി (36), ഹെപ്സിബ (33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരണപ്പെട്ട മറ്റുള്ളവര്‍. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഗാഫ, അല്‍ അവെയ്ല ക്ലിനിക്കുകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

cake tower new
LATEST NEWS
അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ആദ്യം...

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ ആയി...

അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം

അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം

ഡല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മുന്നില്‍....