ആറ്റിങ്ങൽ മാമത്ത് വാഹനാപകടം. കെ എസ് ആർ ടി സി ബസും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം സ്‍തംഭിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമിത വേഗതിയിൽ വന്ന ബസ് പല പ്രാവശ്യം ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപടത്തിനു കാരണമെന്നു ബസിലെ യാത്രക്കാർ തന്നെ പറഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞു.


















