കിളിമാനൂരിൽ വാഹനാപകടം: ഒരാൾ മരിച്ചു

Nov 3, 2021

സംസ്ഥാനപാതയിൽ കിളിമാനൂർ മഹാദേവേശ്വരം മാർക്കറ്റിന് സമീപം ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന മിനിലോറിയ്ക്ക് പിന്നിൽ പിക്കപ്പ് ഇടിച്ച് ഒരാൾ മരിച്ചു.കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴി കയറ്റി വന്ന മിനിലോറി കടയിൽ ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് നിയന്ത്രണം തെറ്റി മിനിലോറിക്ക് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. കിളിമാനൂർ പോലീസും വെഞ്ഞാറമൂട് ഫയർഫോഴ്സും സ്ഥലത്തെത്തി പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മിനിലോറിയിലെ രണ്ടു തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു.

LATEST NEWS
അടുത്ത മാസം 25ന് ഹാജരാകണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ്

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം

തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി...