കൊല്ലത്ത് വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ചു;മകൾ ഗുരുതരാവസ്ഥയിൽ

Jul 5, 2022

seena

കൊല്ലം: എംസി റോഡിൽ കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രേയയെ ഗുരുതര പരുക്കുകളോടെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശി അരവിന്ദ് സന്തോഷിനെ പരുക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബിനീഷിന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്ന സമയത്തായിരുന്നു ദാരുണമായ സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയിൽ നിന്നും അടൂർ ഭാഗത്തേക്ക് പോകുന്ന ഇന്നോവ, ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബിനീഷും കുടുംബവും യാത്ര ചെയ്തിരുന്ന കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേക്കും ബിനീഷും അഞ്ജുവും മരിച്ചിരുന്നു.

ശക്തമായ മഴ ഉണ്ടായിരുന്നു. മഴയിൽ ഇന്നോവയുടെ ടയറുകൾ തെന്നിമാറി നിയന്ത്രണം വിട്ട് ഇടിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നോവ ഓടിച്ചിരുന്ന ആളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കര്‍ശന...