നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2023

seena

പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവല്ല ചാത്തൻകേരി ആര്യമുണ്ടകത്തിൽ വീട്ടിൽ രാജേഷ് (23) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് രാജീവിന് പരിക്കേറ്റു. തിരുവല്ല – മാവേലിക്കര റോഡിലെ അമ്പിളി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രാജേഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പരിക്കേറ്റ രാജീവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

cake tower new
LATEST NEWS