ആറ്റിങ്ങൽ:
അമിത വേഗതയിൽ എത്തിയ കാർ എതിർ ദിശയിൽ കൂടി വരുകയായിരുന്ന ഇരുചക്രവാഹനത്തിൽ ഇടിക്കുകയും ബൈക്ക് യാത്രികരായ അച്ഛനും മകനും മരിക്കുകയും മറ്റൊരു മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കല്ലിഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് മരണമടഞ്ഞത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്ന് രാത്രി 8.15 ഓടെയായിരുന്നു അപകടം. നഗരൂർ ഭാഗത്തു നിന്ന് കല്ലിംഗ ലുള്ള വീട്ടിലേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരൻ്റെ തല ചിന്നി ചിതറി സംഭംവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ അച്ഛൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. മടവൂർ സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നതായും ദൃസാക്ഷികൾ പറഞ്ഞു. കൽപ്പനയാണ് മരണമടഞ്ഞ സുനിൽകുമാറിൻ്റെ ഭാര്യ. സംഭവവുമായി ബന് പ്പെട്ട് മടവൂർ സ്വദേശികളായ ഷിറാസ്, ജാഫർ ഖാൻ എന്നിവരെ പൊലീസ് കസ്റ്റടിയിൽ എടുത്തു. മൃത്ദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .നഗരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.’
വനിത ഏഷ്യ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം; ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തത് 72 റണ്‍സിന്
ദുബൈ: വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റന്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി....

















