ആറ്റിങ്ങൽ: കോരാണി കുറക്കട ഭാരതി നിവാസിൽ തുളസി (66) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ദിവസം കോരാണി ചിറയിൻകീഴ് റോഡിൽ കുറക്കട ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. തലയ്ക്ക് സരമായി പരിക്കേറ്റ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: പരേതയായ ഭാരതി.
മക്കൾ:ദീപ, ദിലീപ്.
മരുമക്കൾ :ബിജു, രശ്മി.
മരണാനന്തര ചടങ്ങുകൾ 27.03 വ്യാഴം രാവിലെ 8.30 ന്
ഇന്ത്യ – അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഒന്നാം ടി20 മത്സരം...

















