തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു

Dec 30, 2023

പുതുക്കോട്ട: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പുതുക്കോട്ടയിൽ വച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പടെ 19 പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി യാത്ര ചെയ്ത ശബരിമല തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. നമനസമുദ്രത്തിലെ പൊലീസ് സ്റ്റേഷന് സമീപത്തെ ചായക്കടയിൽ ചായകുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അപകടമുണ്ടായത്.

പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്. പിന്നാലെ സമീപത്ത് നിർത്തിയിട്ടിരുന്ന അയ്യപ്പ ഭക്തരുടെ കാറിലും വാനിലും ലോറി ഇടിച്ചുകയറി. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ച് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.

LATEST NEWS
ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ല; സോഷ്യല്‍മീഡിയ വഴിയുള്ള വില്‍പ്പന അനുവദിക്കില്ല: കെ മുരളീധരന്‍

ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ല; സോഷ്യല്‍മീഡിയ വഴിയുള്ള വില്‍പ്പന അനുവദിക്കില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: അംഗീകാരമില്ലാത്ത ഫെയ്‌സ് ക്രീമുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ നടപടി...