ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; 2 തൊഴിലാളികളിൽ ഒരാളെ രക്ഷിച്ചു, ഒരാളിപ്പോഴും മണ്ണിനടിയിൽ

Dec 24, 2023

seena

ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; 2 തൊഴിലാളികളിൽ ഒരാളെ രക്ഷിച്ചു, ഒരാളിപ്പോഴും മണ്ണിനടിയിൽ ആണ്. ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താൻ ശ്രമം നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 10 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽപെട്ട ഒരാളെ പുറത്തെടുത്തു. ഇയാളുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താൻ ശ്രമം നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

cake tower new
LATEST NEWS