കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ചത് ഭർത്താവ് ബിബിൻ രാജു. ഇന്ന് വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് പിടികൂടി. നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം
ഓണം, ആഘോഷിക്കാത്ത മലയാളികള്‍ എവിടെയും ഉണ്ടാകില്ല. ഇത് കേവലം ഒരു ആഘോഷം എന്നതിലുപരി, കാര്‍ഷിക...
















