ആറ്റിങ്ങല്‍: അവനവഞ്ചേരിയില്‍ ആധാര്‍മേള ആഗസ്റ്റ് 28 ന് പുതിയതായി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും, നിലവിലെ ആധാര്‍ കാര്‍ഡിലെ അപാകതകള്‍ തിരുത്തുന്നതിനും, താപല്‍ വകുപ്പിലെ പുതിയ സ്കീമുകളെക്കുറിച്ച് അറിയുന്നതിനും കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ ആരോഗ്യഇൻഷുറൻസകൾ, അപകട ഇൻഷുറൻസ്, പോസ്റ്റാഫീസ് നിക്ഷേപ പദ്ധതികള്‍, സേവിംഗ് ബാങ്ക് അക്കൌണ്ടുകള്‍, റെക്കറിംഗ് ഡിപ്പോസിറ്റ്, ടൈം ഡിപ്പോസിറ്റ്, മാസവരുമാന പദ്ധതി, അഞ്ചു വര്‍ഷത്തെ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം, സുകന്യ സമൃദ്ധി യോജന അക്കൌണ്ട്, കിസാന്‍ വികാസ് പത്ര, സത്രീകള്‍ക്കായി മാത്രമായിട്ടുളള മഹിളാസമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഒട്ടനവധി പദ്ധതികളെക്കുറിച്ച് മനസ്സിലാക്കുവാനും അതില്‍ പങ്കാളികളാകുവാനുമായി ആഗസ്റ്റ് 28-ാം തീയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെയാണ് അവനവഞ്ചേരി മുസ്ലീം ജമാ അത്ത് ഹാളില്‍ തപാല്‍വകുപ്പും നഗരസഭാ അമ്പലുമു്ക്ക് വാര്‍ഡും സംയുക്തമായിട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
മേളയില്‍ പങ്കടുക്കുന്നവര്ക്കായി ആറ്റിങ്ങല്‍ നഗരസഭാ അമ്പലമുക്ക് പതിമൂന്നാം വാര്‍ഡ് ഓഫീസില്‍ തലേദിവസം എത്തിയാല്‍ ആധാര്മേളയുടെ രജിസ്ട്രേക്ഷനും, ടോക്കണും നല്‍കുമെന്ന് താപല്വകുപ്പ് അറിയിച്ചു.


















