കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടിയ ആറ്റിങ്ങൽ സ്വദേശിക്ക് ആദരവ് നൽകി

Nov 3, 2026

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ലോംഗ്ജമ്പിൽ വെള്ളി മെഡലും, ട്രിപ്പിൾ ജമ്പിൽ വെങ്കല മെഡലും നേടിയ മൈലം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിന് പിറകുവശം താമസിക്കുന്ന ഹരിലാൽ- ഷൈനി ദമ്പതികളുടെ മകളുമായ ഹർഷ എച്ച്.എസ് ന് ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27 (പച്ചംകുളം) കൗൺസിലറും, സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് സെക്രട്ടറിയുമായ കെ.തുളസീധരൻ പൊന്നാട അണിയിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി എസ്.സുഖിൽ, ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി വിനീഷ് രവീന്ദ്രൻ, പച്ചംകുളം യൂണിറ്റ് പ്രസിഡന്റ്‌ ശരത് ലാൽ, യൂണിറ്റ് കമ്മിറ്റി അംഗം അർജുൻ, ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി മുൻ പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ വാർഷികവും സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ വാർഷികവും സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ...

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ...