എഐ കാമറയില്‍ കുടുങ്ങാതിരിക്കാന്‍ മാസ്‌ക് കൊണ്ട് നമ്പര്‍ പ്ലേറ്റ് മറച്ചുപിടിച്ചു; ബൈക്കിന് 500ന് പകരം 20,000 പിഴ

Jul 15, 2023

seena

പത്തനംതിട്ട: എഐ കാമറയില്‍ നിന്നു രക്ഷപെടാന്‍ മാസ്‌ക് ഉപയോഗിച്ച് മുന്‍പിലെയും പുറകിലെയും റജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ച ബൈക്ക് മോട്ടര്‍ വാഹന വകുപ്പ് പിടികൂടി. ഇതോടൊപ്പം റജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാര്‍ഥികളുടേതാണ് വാഹനങ്ങള്‍. രണ്ടു വാഹനങ്ങള്‍ക്കും കൂടി ഇരുപതിനായിരത്തിനു മേല്‍ പിഴ ഈടാക്കുമെന്നും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റു ഗുരുതര കുറ്റകൃത്യങ്ങളില്‍ ഈ വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ക്കു വിവരങ്ങള്‍ കൈമാറും.
ക്യാമറയിൽ പതിഞ്ഞിരുന്നെങ്കില്‍ ഇവര്‍ക്ക് 500 രൂപ പിഴയില്‍ ഒതുങ്ങുമായിരുന്നു. എന്നാല്‍ ഇവരുടെ അതിസാമര്‍ഥ്യമാണ് ഇവര്‍ക്ക് വിനയായത്‌.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....