കലാഭവൻമണി സേവനസമിതിയുടെ വൃദ്ധമന്ദിരമായ മണിദേവാലയത്തിലെ അന്തേവാസിയായ വിജയലക്ഷ്മി (80) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്ന് വൈകുന്നേരം 6.15 ന് ആയിരുന്നു അന്ത്യം. മക്കളില്ലായിരുന്ന വിജയലക്ഷ്മിക്ക് മകന്റെ സ്ഥാനത്തുനിന്ന് കലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് കർമ്മങ്ങൾ ചെയ്തു. രാജേഷ് തിരുമേനി, അമ്പിളി, രജനി, മെമ്പർ സുധ, ഷൈലജ തുടങ്ങി നിരവധി സാമൂഹ്യ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ബിജിമോൾ എസ്… എൽഡിഎഫ് സ്ഥാനാർഥി
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജിമോൾ എസിനെ...

















