എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാനായി നിയമനം, ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും

Oct 10, 2025

തിരുവനന്തപുരം: എക്സൈസ് കമ്മിഷണര്‍ എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാന്‍ സ്ഥാനം നല്‍കി സര്‍ക്കാര്‍. എക്‌സൈ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് അധിക പദവി.

ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും.

2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിര്‍വഹിച്ചിരുന്നത്. പുതിയ ഉത്തരവിലൂടെ എക്സൈസ് അജിത് കുമാറിനെ ബവ്കോ ചെയര്‍മാന്‍ ആയി നിയമിച്ചിരിക്കുകയാണ്.

LATEST NEWS