NEET UG 2026: അഡ്മിറ്റ് കാർഡ് നാളെ മുതൽ ലഭ്യമാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Apr 25, 2026

രാജ്യത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി (NEET UG 2026) അഡ്മിറ്റ് കാർഡ് നാളെ പുറത്തിറങ്ങും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളജുകളിലേക്കുള്ള എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെയുള്ള ബിരുദ പ്രവേശനത്തിനായി ഈ പരീക്ഷ നിർണായകമാണ്.

പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് മുൻകൂട്ടി അറിയിക്കുന്നതിന് വേണ്ടിയുള്ള സിറ്റി സ്ലിപ് നേരത്തെ പുറത്ത് വിട്ടിരുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ നഗരം ഏതാണെന്ന് പരിശോധിക്കാം. നീറ്റ് യുജി 2026 പരീക്ഷ മേയ് 3ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടക്കുന്നത്.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുന്ന പ്രധാന വിവരങ്ങൾ:

ഉദ്യോഗാർത്ഥിയുടെ പേര്

റോൾ നമ്പർ

അപേക്ഷ നമ്പർ

ലിംഗം

ഉദ്യോഗാർത്ഥിയുടെ വിഭാഗം (Category)

ചോദ്യപേപ്പറിന്റെ ഭാഷ (Medium of Question Paper)

പരീക്ഷയുടെ തീയതി

റിപ്പോർട്ടിംഗ് / പ്രവേശന സമയം

പരീക്ഷയുടെ സമയം

പരീക്ഷാ കേന്ദ്ര നമ്പർ

പരീക്ഷാ കേന്ദ്രത്തിന്റെ പേര്

ഹാൾ ടിക്കറ്റ് ഇല്ലാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. പരീക്ഷാ ദിവസത്തിൽ പാലിക്കേണ്ട എല്ലാ നിർദേശങ്ങളും അഡ്മിറ്റ് കാർഡിൽ ഉണ്ടാകും. പരീക്ഷാകേന്ദ്രത്തിൽ എത്ര മണിക്ക് എത്തണം, അനുവദനീയമായ സാധനങ്ങൾ എന്തൊക്കെയാണ്, നിരോധിച്ചിരിക്കുന്ന വസ്തുക്കൾ ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന രീതി
ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക.

‘NEET UG 2026 Admit Card’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷ നമ്പറും ജനനത്തീയതിയും അല്ലെങ്കിൽ പാസ്‌വേഡും നൽകുക.

സെക്യൂരിറ്റി പിൻ നൽകുക.

അഡ്മിറ്റ് കാർഡ് PDF രൂപത്തിൽ സ്ക്രീനിൽ കാണാം. അത് ഡൗൺലോഡ് ചെയ്യുക.

അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റ് എടുക്കുക.

ഹാൾ ടിക്കറ്റിൽ നൽകിയിരിക്കുന്ന സ്ഥലത്ത് പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുക.

നീറ്റ് യുജി 2026 പരീക്ഷയ്ക്ക് ഡിജിറ്റൽ അല്ലെങ്കിൽ സോഫ്റ്റ് കോപ്പിയിലുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാകേന്ദ്രങ്ങളിൽ അംഗീകരിക്കില്ലെന്ന് ദേശീയ പരീക്ഷ ഏജൻസി (NTA) വ്യക്തമാക്കി.

എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്ത ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കണം.

മൊബൈൽ ഫോണിലുള്ള സ്ക്രീൻഷോട്ട് അല്ലെങ്കിൽ PDF മാത്രം കൊണ്ട് വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.

cake tower new
LATEST NEWS