വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

Jul 28, 2023

seena

തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി മാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും തമിഴ്‌നാട്ടുകാരനുമായ മുത്തുവിനെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കെഎസ്ഇബി വിയ്യൂരിലെ കരാര്‍ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും തമ്മില്‍ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്ക് സംഘര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് മുത്തു മാരിയെ കുത്തുകയായിരുന്നു.

മാരി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായും പൊലീസ് പറഞ്ഞു. കെഎസ്ഇബി ക്വാട്ടേഴ്‌സിന് സമീപത്തുവച്ചായിരുന്നു സംഭവം. അറസ്റ്റിലായ പ്രതിയെ കൂടുതല്‍ ചോദ്യം വരികയാണെന്നും വിയ്യൂര്‍ പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....