തീരുവയില്‍ ആശങ്ക വേണ്ട!, ഇന്ത്യയ്ക്ക് മുൻ​ഗണന നല്‍കാമെന്ന് അമേരിക്കയുടെ ഉറപ്പ്; റിപ്പോര്‍ട്ട്

Nov 14, 2026

ഡല്‍ഹി: വിയറ്റ്‌നാം, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തീരുവയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുൻ​ഗണന നല്‍കാമെന്ന് അമേരിക്ക ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്. ഇടക്കാല വ്യാപാര കരാറിനായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എന്നാല്‍ അമേരിക്കയുടെ മൊത്തത്തിലുള്ള തീരുവ ചട്ടക്കൂട് നിലവില്‍ വന്നാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇടക്കാല വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ഈ സാമ്പത്തിക വര്‍ഷവസാനത്തോടെ അന്തിമമാക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. എന്നാല്‍ നിലവില്‍ തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാകുകയും അന്തിമ നിരക്കുകളുടെ കാര്യത്തില്‍ തീരുമാനമാകുകയും ചെയ്താലേ കരാര്‍ യാഥാര്‍ഥ്യമാകൂ എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തീരുവയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുൻ​ഗണന നല്‍കാമെന്ന് അമേരിക്ക ഉറപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കരാര്‍ ഒപ്പിടുന്നതിന് മുന്‍പായി ഇന്ത്യ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ഈ മുന്‍തൂക്കം എത്രത്തോളമുണ്ടാകുമെന്ന് അമേരിക്കയുടെ തീരുവ അന്വേഷണങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും. വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ചരക്കുകള്‍ക്ക് മാത്രമായിരിക്കും മുന്‍ഗണന നല്‍കുക. സേവനങ്ങളും മറ്റ് ചില വിഷയങ്ങളും കരാറിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും. സേവന മേഖല കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

LATEST NEWS
എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

വാഷിങ്ടന്‍: അമേരിക്കയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവന്‍ വിമാന സര്‍വീസുകളും...