ആറ്റിങ്ങൽ: പെരുംകുളം ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ ബഷീർ അനുസ്മരണത്തോടനുബന്ധിച്ചു ബഷീർ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. ബഷീർ കഥാപാത്രങ്ങൾ മുന്നിലെത്തിയപ്പോൾ കുട്ടികൾക്ക് അമ്പരപ്പും കൗതുകവുമായി. പാത്തുമ്മയും ആടും, ഒറ്റക്കണ്ണൻ പോക്കറും, മജീദും, ആമിനയും, സുഹ്റയും കുട്ടികൾക്കൊരു പുതിയ അനുഭവം സമ്മാനിച്ചു. ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ രജിത, ദിലിത്, ശ്രീജ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



















