അഞ്ചുതെങ്ങ് തട്ടാന്റെവിള അംഗനവാടി റോഡിൽ വൈദ്യുതപോസ്റ്റ്‌ അപകട ഭീഷണി ഉയർത്തുന്നു

Nov 2, 2026

അഞ്ചുതെങ്ങ് പഴയനട തട്ടാന്റെവിള അംഗനവാടി റോഡിൽ വൈദ്യുതപോസ്റ്റ്‌ അപകട ഭീഷണി ഉയർത്തുന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് 8 (പുത്തൻനട) പഴയനട അംഗൻവാടി റോഡിലാണ് മാസങ്ങളായി വൈദ്യുത പോസ്റ്റ്‌ അപകട ഭീഷണി ഉയർത്തുന്നത്.

നിലവിൽ ഈ പോസ്റ്റിൽ നിന്നും (K-AM-57/3) റോഡിന് കുറുകേ സ്ഥാപിച്ചിട്ടുള്ള കേബിളുകളുടെ താങ്ങാനാകാത്ത ഭാരം കാരണം കോൺക്രീറ്റ് പോസ്റ്റ്‌ നടുഭാഗംകൊണ്ട് ക്രമാതീതമായി വളഞ് ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. പോസ്റ്റ്‌ മുഖം റോഡിന് സമാന്തരമായി സ്ഥാപിച്ചതാണ്. നിലവിലെ അപകട അവസ്ഥയ്ക്ക് കാരണം. ഈ അപകട സ്ഥിതി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ കടയ്ക്കാവൂർ കെ.എസ്.ഇ.ബി യ്ക്കും, ഗ്രാമ പഞ്ചായത്തിലുമടക്കം നിരവധി തവണ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

എപ്പോൾ വേണമെങ്കിലും വൈദ്യുത പോസ്റ്റ്‌ ഒടിഞ്ഞു വീഴാൻ സാധ്യതയുള്ള ഈ പാതയിലാണ് ഇരുപതോളം കുഞ്ഞുങ്ങൾ പഠിക്കുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നമ്പർ 10, തട്ടാന്റെവിള അംഗനവാടിയുൾപ്പെടെ 25 ഓളം കുടുംബങ്ങൾ താമസിക്കുന്നത്.

അടിയന്തിരമായ് പോസ്റ്റ്‌ന്റെ അപകട സാധ്യതയ്ക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതങ്ങ് സജൻ കടയ്ക്കാവൂർ കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി.

LATEST NEWS
ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് ‘മുറസു’; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് ‘മുറസു’; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ചെന്നൈ: 'മുറസു' ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനിടെ തമിഴ്നാടിന്റെ...