അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് അഞ്ചുതെങ്ങിൽ നിന്നുള്ള വിദ്യാർത്ഥികളും

Jul 15, 2024

seena

അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് അഞ്ചുതെങ്ങിൽ നിന്നുള്ള വിദ്യാർത്ഥികളും. ഗ്ലോബൽ യങ് റിസർച്ചേഴ്‌സ് അക്കാദമിയും അമേരിക്കയിലെ ഓറിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെം ഫോർ ഗേൾസ് സംഘടനയും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച മൂന്നു ദിവസത്തെ ഇൻ്റർനാഷനൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ സമ്മേളനത്തിൽ അഞ്ചുതെങ്ങിൽ നിന്നുള്ള
വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഇന്ത്യയിലേയും വിദേശത്തെയും 200 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലധികംകുട്ടി ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ച റിസർച്ച് സമ്മേളനത്തിൽ അഞ്ചുതെങ്ങിൽ നിന്ന് അനിത, മൈക്കിൾ, ആരോൺ, സലീം, എബിൻസൺ, ജൂഡ്സൺ, സോനാ മെറിക് എന്നിവർ പങ്കെടുത്തു.

അനിത മൈക്കിൾ, എബിൻസൻ ജൂഡ്സൺ തുടങ്ങിയവർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, സോനാ മെറിക് സെക്രട്ട് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ നിന്നും ആരോൺ സലിം ഹോളി ഇന്നസെൻസ് പബ്ലിക് സ്കൂൾ, വെണ്ണിയോട് സ്കൂളിൽ നിന്നുമുള്ളവരാണ്. ഫാദർ വിൻസന്റ്, ഫാദർ ഷിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികൾ റിസർച്ച് കംപ്ലീറ്റ് ചെയ്തത്.

cake tower new
LATEST NEWS