10-ാം ചരമവാർഷികവും അഡ്വ. സി മോഹനചന്ദ്രൻ അനുസ്‌മരണവും ജൂലൈ 30 നു

Jul 25, 2024

അഡ്വ.സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ സി.മോഹനചന്ദ്രൻ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. അനുസ്‌മരണ പരിപാടികൾ ജൂലൈ 30 ചൊവ്വാഴ്‌ച പ്രസിഡൻ്റ് എ.നൗഷക്കദിൻ്റെ അദ്ധ്യക്ഷതയിൽ അദ്ദേഹത്തിൻ്റെ ജന്മനാടായ മുരുക്കുംപുഴ ജംഗ്ഷനിൽ വച്ച് വിപുലമായി ആചരിക്കുവാൻ സംഘാടക സമിതി തീരുമാനിച്ചിരിക്കുകയാണ്. രാവിലെ 9 മണിയ്ക്ക് സി. മോഹനചന്ദ്രൻ സ്മൃതി ദിനത്തിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയോടെ അനുസ്മ‌രണ പരിപാടികൾ ആരംഭിക്കും.

അനുസ്‌മരണ സമ്മേളനം കെ പി സി സി പ്രസിഡൻ്റ് എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. 2024 ലെ സി. മോഹനചന്ദ്രൻ സ്‌മാരക പുരസ്‌കാരം എം.വിൻസെൻ്റ് എം എൽ എയ്ക്ക് എം എം ഹസ്സൻ (യു.ഡി.എഫ്. കൺവീനർ) പുരസ്‌കാര സമർപ്പണം നടത്തും. കേരളത്തിലും, യു എ ഇയിലും വ്യവസായ സംരംഭങ്ങൾ നടത്തുകയും, നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന അൽഫാസ് സി.എം.ഡി ഷിബു അബൂബക്കറിന് പ്രത്യേക ആദരവും പുരസ്‌കാര സമർപ്പണവും, എ. പീതാംബരകുറുപ്പ് (മുൻ എം എൽ എ) നിർവ്വഹിക്കും.

മുരുക്കുംപുഴ വച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂൾ ചെയർമാൻ അഡ്വ. വിജയന് പ്രത്യേക ആദരവും, പുരസ്‌കാര സമർപ്പണവും പാലോട് രവി(മുൻ എം എൽ എ) നിർവ്വഹിക്കും.

ആരോഗ്യരംഗത്ത് നിസ്സീമമായി സംഭാവനകൾക്കുള്ള ആദരവും പുരസ്‌കാര സമർപ്പണവും, മുരുക്കുംപുഴ ഗായത്രി ആശുപത്രി സ്ഥാപകനായ ഡോ. വിജയന് വി.എസ്.ശിവകുമാർ (മുൻ ആരോഗ്യവകുപ്പ് മന്ത്രി) നൽകും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗവും, സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറം പ്രസിഡൻ്റുമായ എ.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന മഹത് സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.

cake tower new
LATEST NEWS
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച...

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം...

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും...