ഇന്ന് രാവിലെ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആലംകോട് പാലാംകോണം സ്വദേശി അൻസികബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെത്തുടർന്ന് വിഷം കഴിച്ചത്. ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിലാണവർ. അൻസിയുടെ പിതാവ് കബീർ ഖത്തറിൽ നിന്നും ഇന്നെത്തുമെന്നറിയുന്നു. അൻസി ഏക മകളാണ്.
മിസ്സ് കേരളയും മിസ്സ് സൗത്ത് ഇന്ത്യയുമായ ആലംകോട് തൊട്ടിക്കൽ സ്വദേശിയാണ്. മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും അപകടത്തിൽ മരണപെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്.