മേൽപ്പാലത്തിനായി സമരം, എംഎൽഎ അടക്കം വേദിയിൽ; തിരുവനന്തപുരത്ത് പ്രതിഷേധ ധര്‍ണ്ണക്കിടെ സ്റ്റേജ് തകര്‍ന്ന് വീണു

Jan 24, 2023

seena

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ മാവിളക്കടവിലേക്കുളള റോഡില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യവുമായി നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയുടെ സ്റ്റേജാണ് പൊളിഞ്ഞ് വീണത്. സ്റ്റേജിന് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. എം എല്‍ എ കെ ആന്‍സലര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് സ്റ്റേജ് തകര്‍ന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

cake tower new
LATEST NEWS