ആറ്റിങ്ങൽ: സ്വകാര്യ ബസ് അടിച്ചു തകർത്തു. അയിലം സ്കൂളിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആർ കെ വി ബസ്സ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. പതിവായി ഇവിടെയാണ് ഈ സ്റ്റേ ബസ്സ് രാത്രിയിൽ പാർക്ക് ചെയ്യുന്നത്. നേരത്തെ സാമൂഹ്യവിരുദ്ധ ശല്യം ഉണ്ടായിരുന്ന പ്രദേശമാണ് അയിലം. കുറച്ചുനാളായി
ഉപദ്രവം കുറവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ബസിന്റെ കണ്ണാടി ചില്ലുകൾ അടിച്ചു പൊട്ടിച്ച നിലയിലാണ്.
തൊട്ടടുത്ത് സിസിടിവി ക്യാമറ ഉണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എസ് സരോജിനി അമ്മ (70) അന്തരിച്ചു
ആറ്റിങ്ങൽ: താഴെ ഇളമ്പ കോട്ടയ്ക്കകം പവിത്രത്തിൽ എസ് സരോജിനി അമ്മ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ...


















