ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ.
ശാർക്കര ക്ഷേത്ര മൈതാനത്തിന് സമീപം ഇക്കഴിഞ്ഞ ഓണത്തിന് ശാർക്കര ബൈപാസിനു സമീപമുള്ള പൂക്കടയിലെ ജീവനക്കാരനായ വിഷ്ണു എന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ ചിറയിൻകീഴ് പോലീസ് അറ്സ്റ്റ് ചെയ്തു.
യുവാവ് ജോലി നോക്കുന്ന പൂക്കടയിലെ വാഹനം ശർക്കര പറമ്പിൽ പാർക്ക് ചെയ്യാൻ കൊണ്ട് വന്ന സമയം 3 ബൈക്കുകളിലായി വന്ന പ്രതികൾ ചേർന്ന് യുവാവിനെ കാറിനുള്ളിൽ തടഞ്ഞുവച്ച ശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരുമ്പു വടി കൊണ്ട് യുവാവിനെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. യുവാവ് ഓടിച്ചുവന്ന വാഹനം അടിച്ചുതകർക്കുകയും ചെയ്തു.
കൊയ്ത്തൂർകോണം കുന്നുംപുറം വീട്ടിൽ നൗഫൽ, ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ മിനിമന്ദിരത്തിൽ യദുകൃഷ്ണൻ, ചിറയിൻകീഴ് ബീച്ച് റോഡ് ആരതിയിൽ രാഹുൽ, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം വിളയിൽ വീട്ടിൽ ഗസ്സൽ ഗിരി എന്നീ പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ ശാർക്കര പുതുക്കരി ദൈവപയിൽ അഗാറസ്സിനേ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.