പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

Oct 9, 2022

seena

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം കാണിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തു. കിളിമാനൂർ മഠത്തിൽ കുന്ന് അമ്പാടിയിൽ അമൽ രാജ്(24) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൃത്യത്തിന് ശേഷം മുങ്ങി നടന്ന പ്രതി കിളിമാനൂർ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള ആളാണെന്നും നിരവതി അടിപിടി മോഷണക്കേസുക്കളിലെ പ്രതിയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഒളിവിൽ പോയ പ്രതിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൻ ആറ്റിങ്ങൽ ഡി.വൈ.എസ്പി. ബി.ബിനുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്.ഐ വിജിത്ത് കെ നായർ എസ് സി.പി .ഒ മാരായ ഷാജി, ശ്രീരാജ്, സോജു എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....