തിരുവനന്തപുരം ജില്ല ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് സൊസൈറ്റി എന്ന സ്ഥാപനം പ്രതി ആരംഭിച്ച് മറ്റു പ്രതികളുമായി ചേർന്ന് നിരവധി നിക്ഷേപകരിൽ നിന്നും
എഫ് ഡി ഡിപ്പോസിറ്റ്, പിഗ്മി കളക്ഷൻസ്, എം ഡി എസ് എന്നിവ സ്വീകരിച്ച് തട്ടിപ്പ് നടത്തി.
2013 മുതൽ 2020 വരെ നിരവധി പേർക്ക് സൊസൈറ്റിയിൽ ജോലി വാഗ്ദാനം നൽകിയും എഫ് ഡി നിക്ഷേപങ്ങൾ സ്വീകരിച്ചും മൂന്നു മുതൽ ആറു മാസം വരെ ജോലിക്ക് നിയോഗിച്ചും ശമ്പളം കൊടുക്കാതെയും സൊസൈറ്റി രജിസ്ട്രാറുടെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും നിക്ഷേപകരുടെ മൂന്നു കോടിയോളം രൂപ ചതിച്ചു അപഹരിച്ചെടുക്കുകയായിരുന്നു. ഫോർട്ട് പോലീസ് സ്റ്റേഷൻ ക്രൈം കേസിലെ മൂന്നാം പ്രതിയായ മുട്ടത്തറ വില്ലേജിൽ സോഡാ മുരളി എന്നുവിളിക്കുന്ന 61 വയസ്സുള്ള മുരളിയെ തിരുവനന്തപുരം സിറ്റി ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.



















