ദുബൈ ഡ്യൂട്ടി ഫ്രീയില്‍ മലയാളിക്ക് ബംപര്‍; തേടിയെത്തിയത് ഒമ്പത് കോടിയുടെ ഭാഗ്യം!

Sep 10, 2026

seena

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം. അജ്മാനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന മലയാളി ജിജോ പുളിക്കത്തൊടി (41)ക്കാണ് 10 ലക്ഷം ഡോളര്‍ (ഏകദേശം 9 കോടിയിലേറെ രൂപ) സമ്മാനം അടിച്ചത്.

ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ബിയില്‍ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ജിജോയെ ഭാഗ്യം തേടിയെത്തിയത്. ഓഗസ്റ്റ് 22-ന് ഓണ്‍ലൈന്‍ വഴി എടുത്ത 4891 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

കഴിഞ്ഞ നാല് വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന ജിജോ തന്റെ 17 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ഈ തുക തങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ സഹായമാകുമെന്ന് ജിജോ പറഞ്ഞു. 1999-ല്‍ മില്ലേനിയം മില്യനയര്‍ ആരംഭിച്ചതിന് ശേഷം ഈ സമ്മാനം നേടുന്ന 283-ാമത്തെ ഇന്ത്യക്കാരനാണ് കേരളത്തില്‍ നിന്നുള്ള ജിജോ. മില്ലേനിയം മില്യനയര്‍ പരമ്പര 554-ന്റെ ഭാഗമായി നടന്ന മറ്റൊരു നറുക്കെടുപ്പില്‍ ദുബൈയിലെ ഇന്ത്യന്‍ പ്രവാസി രോഹന്‍ പ്രകാശ് ഫെര്‍ണാണ്ടസും 10 ലക്ഷം ഡോളര്‍ വിജയിച്ചു. 1710 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തിന് ഭാഗ്യം നല്‍കിയത്.

ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യന്‍ സ്വദേശിയായ യോഗേഷ് ധനക് (53) റേഞ്ച് റോവര്‍ കാര്‍ സമ്മാനമായി നേടി. 1243 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് നേട്ടം. കഴിഞ്ഞ 15 വര്‍ഷമായി യാത്രകളിലെല്ലാം ടിക്കറ്റെടുക്കുന്ന ഇദ്ദേഹത്തിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ദുബൈയില്‍ താമസിക്കുന്ന തുര്‍ക്കി പൗരന്‍ എസെര്‍ എറോള്‍ ബിഎംഡബ്ല്യു ബൈക്കും ദുബായിലെ ഇന്ത്യക്കാരനായ മെല്‍വിന്‍ പോണ്ടസ് അപ്രീലിയ ബൈക്കും സമ്മാനമായി നേടി. ഇദ്ദേഹത്തിന് ഇത് രണ്ടാം തവണയാണ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ബൈക്ക് സമ്മാനമായി ലഭിക്കുന്നത്.

cake tower new
LATEST NEWS
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണം ശക്തമാക്കുന്നു

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണം ശക്തമാക്കുന്നു

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന്...

ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റി മാനേജ്മെന്റ്

ഇരിട്ടി: ക്ലാസ് മുറിയിൽ അസുഖബാധിതയായി കുഴഞ്ഞുവീണ ആറാം ക്ലാസ് വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി...