9 വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കിളിമാനൂർ, മേലേക്കോണം ഹസീന മൻസിൽ എ. ഫൈസൽ (39) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. ബാലിക പ്രതിയുടെ വീട്ടിൽ ടിവി കാണാൻ എത്തിയപ്പോൾ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടത്തിയ കൗൺസിലിംങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടൻ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി. പ്രതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും പിടികൂടുകയായിരുന്നു.
കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത്.കെ.നായർ, ജിഎസ്ഐ പ്രദീപ്, എഎസ്ഐ താഹിറുദ്ദീൻ, സീനിയർ സിപിഒ ഷാജി, മഹേഷ്, ബിനു, രജിത്ത് രാജ്, സിപിഒമാരായ കിരൺ, സുനിൽ, ജയചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.