ജയില്‍ വളപ്പിലേക്ക് മദ്യവും ബീഡിയും ഏഴ് പൊതി ചെമ്മീന്‍ റോസ്റ്റും വലിച്ചെറിഞ്ഞു; പ്രതിയെ കൈയോടെ പൊക്കി

Apr 18, 2024

കൊച്ചി: മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ് ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും അടക്കമുള്ള പൊതികള്‍ എറിഞ്ഞയാളെ പൊലീസ് പിടികൂടി. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപ വീട്ടില്‍ വിനീത് (32) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയാണ് പൊതികള്‍ വലിച്ചെറിഞ്ഞത്.

ഇന്നലെ സഹോദരനെ കാണാന്‍ വിനീത് സബ് ജയിലില്‍ എത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് മദ്യം അടക്കം വലിച്ചെറിഞ്ഞത്.ഒരു പൊതിയില്‍ ഒരു കുപ്പി മദ്യവും മിനല്‍ വാട്ടറുമായിരുന്നു. മറ്റൊന്നില്‍ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയില്‍ ഒരു ലൈറ്ററും 7 പായ്ക്കറ്റ് ചെമ്മീന്‍ റോസ്റ്റുമാണ് ഉണ്ടായിരുന്നത്.സാധനങ്ങള്‍ അടുക്കളയുടെ പിന്‍ഭാഗത്താണ് വന്നുവീണത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

cake tower new
LATEST NEWS
കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് തെക്കന്‍ ജില്ലകളില്‍ ശക്തമായ...

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും

മൈസുരു: പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ തടയുന്നതിനായി പുതിയ രീതിയില്‍ മതില്‍ സ്ഥാപിച്ച് മൈസുരു സിറ്റി...