കടയ്ക്കാവൂരിൽ വയോധികനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പണം അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ. വക്കം പണയിൽകടവിൽ വയോധികനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പണം പിടിച്ച് പറിച്ച കേസിലെ പ്രതി അറസ്റ്റിലായി.
കിളിമാനൂർ പഴയകുന്നുമ്മൽ ചെമ്പകശ്ശേരി അരുൺ നിവാസിൽ നിന്നും കടയ്ക്കാവൂർ പെരിങ്ങോട്ടു ആരാധന വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരുന്ന അപ്പുണ്ണി എന്ന് വിളിക്കുന്ന 31 വയസുള്ള അരുണിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 15 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. വക്കം ചാന്നാന്റെ മണക്കാട് വീട്ടിൽ 68 വയസുള്ള നളിനാക്ഷനെയാണ് പ്രതി പണയിൽകടവ് കമ്പോളം ജംഗ്ഷനിൽ വച്ച് മർദ്ധിച്ച് അവശനാക്കിയശേഷം ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന 25,000 രൂപ പിടിച്ച് പറിച്ച ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

















