വളർത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jul 16, 2024

seena

കൊച്ചി: കടവന്ത്രയിൽ വളർത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുൻ നേവി ഉദ്യോ​ഗസ്ഥൻ അഭിഷേക് ഘോഷ് റോയിക്കും രണ്ട് മക്കൾക്കുമായിരുന്നു കഴിഞ്ഞ ദിവസം അയൽക്കാരുടെ മർദനമേറ്റത്.

സംഭവത്തിൽ കടവന്ത്ര മട്ടമ്മൽ സ്വദേശി ഹരികുമാറിനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ട് പേരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ റിട്ട.നേവി ഉദ്യോ​ഗസ്ഥൻ അഭിഷേക് ഘോഷ് റോയിയുടെ രണ്ടു മക്കൾ വൈകുന്നേരം വളർത്തു നായയുമായി നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പ്രതികളിലൊരാളെ നോക്കി നായ കുരച്ചു. നായ ആക്രമിക്കുമെന്ന് പറഞ്ഞ് ഹരികുമാറും മറ്റ് രണ്ട് ബന്ധുക്കളും ചേർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

cake tower new
LATEST NEWS