ഭാര്യയുടെ കൈ വെട്ടിമാറ്റിയ ഭർത്താവ്‌ അറസ്റ്റിൽ

Sep 18, 2022

seena

പത്തനംതിട്ട: ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. പത്തനംതിട്ട പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈയാണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. വിവാഹമോചന കേസ് നടക്കുന്നതിനിടെയായിരുന്നു അക്രമം. ഒളിവിൽ പോയ സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് ഭര്‍ത്താവ് ആക്രമിച്ചത്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും
അകന്നുകഴിയുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെട്ടു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയിൽ ചകിത്സയിലാണ്.

cake tower new
LATEST NEWS
പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?; വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി

പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?; വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍....