വീടിനു നേരെ പടക്കം ഏറു നടത്തിയ പ്രതികൾ അറസ്റ്റിൽ. ചെറുവള്ളി മുക്ക് കാട്ടായിക്കോണം പള്ളിക്ക് സമീപം അക്കരവീട്ടിന്റെ മുൻവശം നശിപ്പിക്കുകയായിരുന്നു. അക്കരവീട്ടിൽ കവിതയുടെ മകളുടെ ഭർത്താവും കൂട്ടുകാരനും കൂടിയാണ് ഒരു ബൈക്കിൽ എത്തി ഈ കൃത്യം നിർവഹിച്ചത്. ഒന്നാം പ്രതി റപ്പായി എന്നു വിളിക്കുന്ന ശ്രീനാഥ് ഇയാളുടെ ഭാര്യ പിണങ്ങി പോയതിലുള്ള വിരോധത്തിലാണ് ഈ കൃത്യം നിർവഹിച്ചത്. ആറ്റിങ്ങൽ വേലാംകോണം ശിവശക്തി വീട്ടിൽ ശ്രീനാഥ് റപ്പായി (26), അഞ്ചുതെങ്ങു അരിവാളം ലക്ഷ്മി വിലാസം വീട്ടിൽ വിഷ്ണു (ജഗ്ഗു)(22 ) എന്നിവരെയാണ് റൂറൽ എസ്‌പി ശിൽപ ഡി ഐപിഎസിൻറെ സമയോചിതമായ ഏകോപനത്തിലൂടെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എസ്എച് ഒ ജി ബി മുകേഷ്, എസ് ഐ ശാലു ഡി ജെ, സി പി ഒ മാരായ നൂറുൽ അമീൻ, അരവിന്ദ്, മുസ്സമിൽ, അഞ്ചുതെങ് എസ്‌ഐ സജീവ്, എസ് സി പി ഒസജു, സി പി ഒ ഷംനാസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ JFMC III കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


















