മിമിക്രിക്ക് അംഗീകാരം; കലാരൂപങ്ങളുടെ പട്ടികയില്‍ ഇടംനേടി

Nov 29, 2023

seena

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ അംഗീകൃത കലാരൂപ പട്ടികയില്‍ ഇനി മിമിക്രിയും. ഭേദഗതി വരുത്തിയ അക്കാദമി നിയമാവലി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സാംസ്‌കാരികവകുപ്പ് പുറപ്പെടുവിച്ചു.

അംഗീകൃത കലാരൂപമാകുന്നതോടെ മിമിക്രി കലാകാരന്മാര്‍ക്ക് പുരസ്‌കാരം, സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ് എന്നിവ ലഭിക്കാനുള്ള സാഹചര്യം കൂടിയാണ് ഉണ്ടാകുന്നത്.അക്കാദമി ഭരണസമിതിയിലേക്ക് മിമിക്രി മേഖലയില്‍പ്പെട്ട ഒരാള്‍ക്ക് പ്രാതിനിധ്യവും ലഭിക്കും.വിനോദത്തിനായി വ്യക്തികളെയോ മറ്റെന്തിനെയുമോ അനുകരിക്കുന്ന കഴിവിനെയാണ് മിമിക്രിയായി നിയമാവലിയില്‍ ചേര്‍ത്തത്.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...