കൊല്‍ക്കത്ത: ലേലത്തില്‍ അസം തേയിലയ്ക്ക് റെക്കോര്‍ഡ്. കിലോഗ്രാമിന് 1506 രൂപയ്ക്കാണ് അസം ചായപ്പൊടി ലേലത്തില്‍ വിറ്റത്.
ജൂണ്‍ 11ന് കൊല്‍ക്കത്തയിലാണ് ലേലം നടന്നത്. അസം ടീ ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലേലം നടത്തിയത്. ഹൈദരാബാദിലെ ഇടപാടുകാരന് വേണ്ടി മിഹിര്‍ ഗോള്‍ഡാണ് ഇത്രയും വില നല്‍കി ലേലം നേടിയത്. ലേലത്തില്‍ സിടിസി തേയിലയ്ക്ക് ലഭിച്ച എക്കാലത്തെയും ഉയര്‍ന്ന വിലയാണിതെന്ന് അസം ടീ ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

















