തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാനിധി വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം ഡി സി സി ഓഫീസിലെ ഇന്ദിരാഗാന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ശശി തരൂർ മുഖ്യാതിഥിയായി. ഡി സി സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.പി. കെ.രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി .
എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ എസ്.ബി ആര്യനെ മുൻ മന്ത്രി എൻ.ശക്തൻ മൊമൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
പത്രപ്രവർത്തകനും അധ്യാപകനുമായിരുന്ന സുനിൽ കൊടുവഴന്നൂർ, ബിന്ദു നന്ദന എന്നിവരുടെ മകനാണ് ആര്യൻ.
എം.വിന്‍സെന്റ് എം എല്‍എ, വി..എസ്.ബാബു, ജി.സുബോധന്‍, മര്യാപുരം ശ്രീകുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, കെ.മോഹന്‍കുമാര്‍, ആനാട് ജയൻ, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നൽകിയത്.

















