ശബ്ദാനുകരണകലയുടെ പിതാവും ഹാസ്യ കലാ പ്രകടനം എന്ന പ്രസ്ഥാനത്തിന്റെ തുടക്കക്കാരനുമായ ഋഷിമംഗലം കൃഷ്ണൻ നായർ ഫൗണ്ടേഷൻ പുരസ്കാരം തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ കൂടിയ സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചു റാണിയിൽ നിന്നും കവിയും അധ്യാപക പ്രതിഭയും സംസ്ഥാന ദേശീയ അവാർഡ് ജേതാവും ആറ്റിങ്ങൽ വലിയകുന്ന് ജയഭാരത് സ്കൂൾ ആന്റ് പി.പി.ടി.ടി.ഐ പ്രിൻസിപ്പലുമായ എസ്. താണുവൻ ആചാരി ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ സോന. എസ്. നായർ അധ്യക്ഷയായിരുന്നു. മന്ത്രി ജെ ചിഞ്ചു റാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി കെ ഹരിശ്ചന്ദ്രൻ എം എൽ എ, എം വിൻസെന്റ് എം എൽ എ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ് മോഹൻ, വാവാ സുരേഷ്, ഫൗണ്ടേഷൻ സെക്രട്ടറി സാബു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.



















