അഡ്വ.ജി.ഭുവനേശ്വരൻ സ്മാരക പുരസ്കാരത്തിനർഹനായി ഡോ. പ്രവീൺ കുമാർ

Nov 23, 2024

seena

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ ഈ വർഷത്തെ അഡ്വ.ജി.ഭുവനേശ്വരൻ സ്മാരക പുരസ്കാരം ഡോ. പ്രവീൺ കുമാറിന്. 25,000 രൂപയും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. കുട്ടികൾക്കുള്ള ചികിത്സാരംഗത്തെ സേവനം പരിഗണിച്ചാണ് ഡോ. പ്രവീൺ കുമാറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പരിശീലനം ഉറപ്പാക്കുന്ന ചന്ദ്രൻ കുറ്റിച്ചൽ, ആയിരക്കണക്കിന് കുട്ടികൾക്ക് ചിത്രകല പരിശീലനം നൽകിയ കോളാഷ് സുരേഷ് ബാബു, കുട്ടികളുടെ കളരിപ്പയറ്റ് അധ്യാപിക ഷിജി വി.എസ്, കുട്ടികളുടെ കവി ബാലചന്ദ്രൻ നായർ എന്നിവർക്ക് ശിശു സ്നേഹ പുരസ്കാരം സമ്മാനിക്കും.

മികച്ച അങ്കണവാടി ടീച്ചർമാർക്കും പുരസ്കാരം നൽകും. പുരസ്കാര സമർപ്പണം 26ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും. ചിത്രരചന മത്സര വിജയികൾക്ക് ഒ.എസ്.അംബിക എം.എൽ.എ സമ്മാനവിതരണം നടത്തുമെന്ന് നെഹ്‌റു സാംസ്‌കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണി കൃഷ്ണൻ അറിയിച്ചു.

cake tower new
LATEST NEWS