റ്റിജെഎസ് ജോര്‍ജിന് നാഷനല്‍ റെഡ്ഇങ്ക് അവാര്‍ഡ്

Dec 14, 2022

seena

പത്രാധിപര്‍ എന്ന നിലയിലെ സമഗ്ര സംഭാവനയ്ക്കുള്ള നാഷനല്‍ റെഡ്ഇങ്ക് അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ എഡിറ്റോറിയല്‍ അഡൈ്വസര്‍ ആയ അദ്ദേഹം സമകാലിക മലയാളം വാരികയുടെ ഉപദേഷ്ടാവാണ്. കോളമിസ്റ്റ്, ഗ്രന്ഥകാരന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തി നേടിയ റ്റിജെഎസ് ജോര്‍ജിന് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആത്മകഥാപരമായ കുറിപ്പുകള്‍ അടങ്ങിയ ഘോഷയാത്ര ഏറെ ശ്രദ്ധേയമായ കൃതിയാണ്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ചിരുന്ന പോയിന്റ് ഓഫ് വ്യൂ എന്ന കോളം മുടക്കമില്ലാതെ ഇരുപത്തിയഞ്ചു വര്‍ഷം പ്രസിദ്ധീകരിച്ചു.

94-ാം വയസ്സില്‍ കഴിഞ്ഞ ജൂണിലാണ് അദ്ദേഹം പ്രതിവാര കോളം എഴുതുന്നതു നിര്‍ത്തിയത്. ബിഗ് പിക്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലെ നാഷനല്‍ റെഡ്ഇങ്ക് പുരസ്‌കാരത്തിന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കാമറാമാന്‍ ടിപി സൂരജ് തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 16ന് മുംബൈ ജംഷെഡ് ബാബ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...