ബാലസോർ ട്രെയിൻ ദുരന്തം: മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു

Jul 8, 2023

ബാലസോർ ട്രെയിൻ ദുരന്തം: മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു
290 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തു. സീനിയർ സെക്ഷൻ എഞ്ചിനീയർമാരായ അരുൺ കുമാർ മഹന്ത, മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വ്യക്തമാക്കി.

ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മൂന്ന് പേരെ സി ബി ഐ അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കർക്കശമായ വകുപ്പുൾ ഉദ്യോഗസ്ഥർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) ഏജൻസി ഈ വകുപ്പുകൾ ചുമത്തിയിരുന്നില്ല. ട്രെയിൻ ദുരന്തം സംബന്ധിച്ച് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നു. അപകടം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പും 2018ലുംന നടന്ന അറ്റകുറ്റപ്പണികൾ കാരണം സിഗ്നൽ തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്

cake tower new
LATEST NEWS
‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി...