58 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ പോരില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സഖ്യം ഫൈനലില്‍

Apr 30, 2023

seena

ഇന്ത്യയുടെ ടോപ് ഡബിള്‍സ് സഖ്യം സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്‌സ് പോരാട്ടത്തിന്റെ ഫൈനലില്‍. കലാശപ്പോരിലേക്ക് കടന്നതോടെ ഇന്ത്യന്‍ സഖ്യം മെഡലും ഉറപ്പാക്കി. 1965ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഡബിള്‍സ് സഖ്യം ഈ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്.
സെമിയില്‍ നിലവിലെ ഒളിംപിക്‌സ് ചാമ്പ്യന്‍മാരായ ചൈനീസ് തായ്‌പേയ് സഖ്യം ലീ യങ്- വാങ് ചി ലിന്‍ സഖ്യവുമായാണ് ഏറ്റുമുട്ടിയത്. മത്സരത്തിനിടെ ചിന്‍ ലിന്‍ പരിക്കേറ്റ് പിന്‍മാറേണ്ടി വന്നതോടെ ഇന്ത്യന്‍ സഖ്യം മത്സരം തീരും മുന്‍പേ ഫൈനല്‍ ഉറപ്പാക്കി.

ആദ്യ സെറ്റില്‍ ഇന്ത്യന്‍ സഖ്യം 21-18 എന്ന സ്‌കോറില്‍ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റില്‍ 14-13 എന്ന സ്‌കോറില്‍ ഇന്ത്യന്‍ സഖ്യം മുന്നില്‍ നില്‍ക്കെയാണ് ചിന്‍ ലിനിന് പരിക്കേറ്റത്. പിന്നാലെ ചൈനീസ് തായ്‌പേയ് സഖ്യം പിന്‍മാറി. എട്ടാം സീഡായ മലേഷ്യന്‍ സഖ്യം യോ സിന്‍- ടിയോ ഈ യി ടീമിനെയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ നേരിടുക. സെമിയില്‍ ജപ്പാന്‍ ജോഡികളായ തകുറോ ഹോകി- യുഗോ കൊബയാഷി സഖ്യത്തെ വീഴ്ത്തിയാണ് മലേഷ്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശം.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...