ബാങ്കുകളിൽ അവസരം; വിവിധ തസ്തികകളിലായി 1037 ഒഴിവ് അപേക്ഷ സെപ്‌തംബർ അഞ്ചുവരെ

Aug 20, 2024

seena

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. വിവിധ തസ്തികകളിലായി 1037 ഒഴിവുകളാണുള്ളത്. എംപി രാജ്യ സഹകാരി ബാങ്ക്, ഭോപാൽ കേഡർ ഓഫീസർ 95, ബാങ്കിങ് അസിസ്റ്റന്റ്‌ 79- ഇരു തസ്‌തികകളിലും ഓൺലൈൻ അപേക്ഷ സെപ്‌തംബർ അഞ്ചുവരെ.

കുറഞ്ഞ പ്രായപരിധി (05- –-09 -2024 പ്രകാരം): 
18 വയസ്‌. അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്
 1200 രൂപയും ജിഎസ്‌ടിയും. എസ്‌സി/എസ്‌ടി/പിഡബ്ല്യബിഡി 
900രൂപയും ജീഎസ്‌ടിയും. ഒഴിവ്‌ വിവരങ്ങൾ കേഡർ ഓഫീസർ: അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ജനറൽ മാനേജർ) 15 (യോഗ്യത: സിഎ/ സിഎഫ്‌എ/ ഐസിഡബ്ല്യുഎ/ എംബിഎ/ പിജി), മാനേജർ (അക്കൗണ്ട്‌സ്‌) 34 (യോഗ്യത: സിഎ/ സിഎഫ്‌എ/ ഐസിഡബ്ല്യുഎ/ ബികോം/എംകോം/എംബിഎ ഫിനാൻസ്, മാനേജർ (അഡ്മിനിസ്‌ട്രേഷൻ) 34, നോഡൽ ഓഫീസർ12
ഇരുതസ്തികൾക്കും യോഗ്യത: ബിരുദം/ പിജി/ബന്ധപ്പെട്ട ട്രേഡിൽ എംബിഎ. www.ibpsonline.ibps.in/mprsbmar24/ വഴി അപേക്ഷിക്കാം.

ബാങ്കിങ്‌ അസിസ്റ്റന്റ്‌: യോഗ്യത: ഡിപ്ലോമ,ബിരുദം,പിജി(സിഎസ്‌/ഐടി). www.ibpsonline.ibps.in/mprs79jun24/വഴി അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.apexbank.in ഇന്ത്യൻ ബാങ്ക്‌ തസ്‌തിക: 300 ലോക്കൽ ബാങ്ക്‌ ഓഫീസർ ഒഴിവുള്ള സംസ്ഥാനങ്ങൾ: തമിഴ്നാട്/പുതുച്ചേരി – 160, കർണാടക – 35, ആന്ധ്രപ്രദേശ് & തെലങ്കാന- 50,മഹാരാഷ്ട്ര – 40, 
ഗുജറാത്ത്– 15. യോഗ്യത: ബിരുദം. പ്രായപരിധി (01- 07- 2024 പ്രകാരം) 
20– 30 വയസ്‌. (നിയമാനുസൃത ഇളവ്‌). ഓൺലൈൻഅപേക്ഷ സെപ്‌തംബർ 2വരെ. അപേക്ഷാ ഫീസ് : 1000 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി: 175 രൂപ. തെരഞ്ഞെടുക്കൽ നടപടിക്രമം: എഴുത്തുപരീക്ഷ/ഓൺലൈൻ പരീക്ഷ, അഭിമുഖം കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്‌.

www.ibpsonline.ibps.in/iblbojul24/ വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.indianbank.in. ജില്ലാ സെൻട്രൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സത്താറ ആകെ ഒഴിവ്‌: 363 (ജൂനിയർ ക്ലർക്ക് 263, ജൂനിയർ പ്യൂൺ 60) യോഗ്യത: ക്ലർക്ക് ബിരുദം/ബിരുദാനന്തര ബിരുദം, പ്യൂൺ –- പത്താംക്ലാസ്‌ പ്രായപരിധി: ക്ലർക്ക്‌ : 21 –- 38 വയസ്, 
പ്യൂൺ 18 –- 38 വയസ്‌. ഓൺലൈൻ അപേക്ഷ ആഗസ്‌ത്‌ 21ന്‌ വൈകിട്ട് 5 വരെ. അപേക്ഷാ ഫീസ്: 590 രൂപ + ജിഎസ്‌ടി. തെരഞ്ഞെടുക്കൽ നടപടിക്രമം: ഇംഗ്ലീഷ്‌ മാധ്യമമായി ഓൺലൈൻ 
പരീക്ഷ, പ്രമാണ പരിശോധന, 
അഭിമുഖം. വെബ്‌സൈറ്റ്‌: www.sataradccb.com.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...