ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നവംബർ 13 വെള്ളിയാഴ്ച രാവിലെ 9.30നു ദ്വാരക ഓഡിറ്റോറിയത്തിൽ വച്ച് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് ഉദ്ഘാടനം നിർവഹിക്കും. ചിറയിൻകീഴ് ഉപജില്ല വ്യവസായ ഓഫീസർ വിനോദ് കുമാർ ബി അധ്യക്ഷനാകും.
ദേവി സംഗീത ജി എസ്, ദിനേശ് ആർ, ബിനു ജി എസ്, പി എസ് കിരൺ, ഗിരീഷ് ഐ, പ്രവീണ ബി, സ്റ്റാൻലി ജി എസ്,സച്ചു എൻ കുറുപ്പ്, ജുംലത് തുടങ്ങിയവർ
ചടങ്ങിൽ സംബന്ധിക്കും. മുൻഗണന മേഖലകളിൽ ഉൾപ്പെടുന്ന എം എസ് എം ഇകൾക്ക് ധനസഹായം ലഭ്യമാക്കുക, എം എസ് എം ഇകൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും പരിമിതികളും പരിഹരിക്കുക, ഇവയ്ക്ക് അനുയോജ്യമായ ബാങ്കിംഗ് സ്കീമുകളും സേവനങ്ങളും അവതരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബാങ്ക് മീറ്റുകൾ സംഘടിപ്പിക്കുന്നത്.



















