ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ടിപ്പർ ലോറി വഴിയാത്രക്കാരെ ഇടിച്ചിട്ട് ശേഷം കുഴിയിലേക്ക് മറിഞ്ഞു. ആനച്ചലിനു സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റോഡരികിൽ സംസാരിച്ചു നിന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട ടിപ്പർ ലോറി പാഞ്ഞു വരികയായിരുന്നു.
ഇലക്ട്രിക് പോസ്റ്റും തകർത്താണ് വഴിയരികിൽ നിന്നവരെ ഇടിച്ചിട്ട് ലോറി റോഡ് അരികിലെ കുഴിയിലേക്ക് മറിഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളാണ് ടിപ്പർ ലോറിയിൽ ഉണ്ടായിരുന്നവർ. അവർക്ക് പരിക്കേറ്റില്ല. എന്നാൽ വഴിയിയിൽ നിന്ന ഒരാൾക്ക് ലോറിയിടിച്ച് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



















